ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാസറഗോഡെന് അടുക്കള ഭരിക്കാന് ഇനി തനിമയുള്ള മാളിയേക്കൽ ഭക്ഷണക്കൂട്ട്

  



മലയാളിയുടെ മാറി വരുന്ന ഭക്ഷണ ശീലങ്ങൾക്കനുസൃതമായ ഗുണനിലവാരത്തിലൂന്നിയ ഭക്ഷണക്കൂട്ട് മാളിയേക്കൽ എന്ന വീശ്വസ്ത ബ്രാന്ഡ് ലൂടെ കാസറഗോഡിൻ്റെ നഗരഹൃദയത്തിൽ ഇനി ലഭ്യമായി തുടങ്ങും




കാസർകോട്:ഉത്തര മലബാർ ആകെ വിജയഗാഥ തുടരുന്ന പാരമ്പര്യ രുചിക്കൂട്ടുകളുടെ നിർമാതാക്കളായ

 മാളിയേക്കൽ മിൽ സ്റ്റോർ കാസറഗോഡ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു.

ചേരുവകളുടെ പരിശുദ്ധിയിലും ഗുണനിലവാരത്തിലും വിട്ട് വീഴ്ച വരുത്താതെ, അടുക്കളയിൽ നിന്ന് അടുക്കളയിലേക്ക് പടർന്ന് കൊണ്ടേയിരിക്കുകയാണ് ഇന്ന് മാളിയേക്കൽ സ്പൈസസ് . ദിനേന കൂടി കൊണ്ടേയിരിക്കുന്ന സ്വീകാര്യത ഗുണനിലവാരത്തിൽ മറ്റ് വമ്പൻ ബ്രാൻഡ്കളേക്കാൾ മാളിയേക്കൽ മുന്നിട്ട് നിൽക്കുന്നു എന്ന് ജനങ്ങൾ നൽകുന്ന സാക്ഷ്യപത്രമാണ്. ഇത് തന്നെയാണ് 9 ത്തെ ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനു പ്രചോദനമായി മാനേജ്മെന്റ് കണക്കാക്കുന്നത്.


കാസർഗോഡ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അബ്ബാസ് ബീഗം ഔദ്യോഗികമായി ഔട്ട്‌ലെറ്റ് ഉദ്ഘാടനം നിർവഹിച്ചു. “വിദ്യാനഗർ ബ്രാൻഡ് 15 വർഷമായി മലബാറിന്റെ അടുക്കളകളിൽ വിശ്വാസം നേടി മുന്നേറുകയാണ്. പുതിയ ശാഖ നഗരവാസികൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും,” ചെയര്മാന് പറഞ്ഞു.

ചടങ്ങിൽ ഖാലിദ് പച്ചക്കാട് (ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), പി. രമേശ് (പ്രതിപക്ഷ നേതാവ്, കാസർഗോഡ് മുനിസിപ്പാലിറ്റി), ഇ. അബ്ദുൽ റഹ്മാൻ കുഞ്ഞു (മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ബഷീർ എ. (സെക്രട്ടറി, ബദർജുമാ മസ്ജിദ് കമ്മിറ്റി, നൈന്മാർമൂല) ,റഷീദ് ഹാജി കല്ലിങ്ങൽ (ദുബൈ KMCC പ്രസിഡന്റ്, പള്ളിക്കര പഞ്ചായത്ത്), ഗീതാകുമാരി ടീച്ചർ (കൗൺസിലർ, കാസർഗോഡ് മുനിസിപ്പാലിറ്റി), ബിഎംഎസ് ജില്ലാ സെക്രട്ടറി, വസന്ത ഷെണോയ് (സംരംഭകൻ), തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.



സ്റ്റോർ ഉദ്ഘാടനച്ചടങ്ങിൽ, ജസീം മാളിയേക്കൽ വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽയുടെ വിപുലീകരണ പദ്ധതികൾ അവതരിപ്പിച്ചു. “പുതിയ ഉൽപ്പന്ന ശ്രേണികൾ, പാക്കേജിങ് നവീകരണം, ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ എന്നിവയും വരും ദിവസങ്ങളിൽ നടപ്പാക്കും,” അദ്ദേഹം പറഞ്ഞു.


കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെയുള്ള എല്ലാത്തരം ആൾക്കാർക്കുള്ള ഭക്ഷണക്കൂട്ട് ഡയറ്റീഷ്യൻമാരുടെയും വിദഗ്ധരുടേയും നിർദേശപ്രകാരം ആവശ്യാർത്ഥം തയ്യാറാക്കി കൊടുക്കുന്നു.മലയാളിയുടെ മാറി വരുന്ന ഭക്ഷണ ശീലങ്ങൾക്കനുസൃതമായ ഗുണനിലവാരത്തിലൂന്നിയ ഭക്ഷണക്കൂട്ട് മാളിയേക്കൽ എന്ന വീശ്വസ്ത ബ്രാന്ഡ് ലൂടെ കാസറഗോഡിൻ്റെ നഗരഹൃദയത്തിൽ ഇനി ലഭ്യമായി തുടങ്ങും എന്ന് മാനേജ്മെന്റ് അറിയിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.