ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

 

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന കോൺ​ഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടൻ ഷൗക്കത്ത് പത്രിക നൽകിയത്.


പി.വി അൻവറിന്റെ സമ്മർദം തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ കെപിസിസി തീരുമാനിച്ചത്. കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ അം​ഗീകരിച്ചതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

അഭിപ്രായങ്ങള്‍