ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പനയാൽ ആദ്യകാല മികച്ച കർഷകൻ കുണിയ ആയംക്കടവിലെ അബ്ദുൾറഹിമാൻ എന്ന അന്തുമാൻച്ച ക്ക് നാടിൻ്റെ അന്ത്യാഞ്ജലി



 പള്ളിക്കര, പുല്ലൂർ - പെരിയ, ഉദുമ പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലെ കർഷകർക്ക് തെങ്ങിൻ തൈ നൽകുന്നത്. ഇദ്ദേഹമായിരുന്നു. ആദ്യകാലങ്ങളിൽ കാർഷിക വിളവിന് നിലം ഉഴുതാൻ ഇദ്ദേഹം തന്നെ നിർമിച്ച ഞേങ്ങൽ ഉപയോഗിച്ചായിരുന്നു. മാത്രമല്ല ആവശ്യക്കാർക്ക് ഞ്ഞേങ്ങൽ

നിർമിച്ച് നൽകി. ബദർപാട്ട് പാട്ടുകാരനായിരുന്നു. കർഷകൻ കൂടിയായ കെ കുഞ്ഞിരാമൻ നിയമസഭയിലേക്ക് ആദ്യമായി 

ജയിച്ചപ്പോൾ സമ്മാനമായി അബ്ദുൾ റഹിമാൻ നൽകിയത് ഞ്ഞേങ്ങലായിരുന്നു. വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗങ്ങളായ 

കെ പി സതീശ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ,       

ജില്ലാ സെക്രട്ടറിയേറ്റംഗം വി വി രമേശൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ പി അപ്പുക്കുട്ടൻ, ടി എം എ കരിം, ഇ പത്മാവതി, കെ മണികണ്ഠൻ,

ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ, 

 പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ പഞ്ചായത്ത് അംഗം കെ പ്രസീത, ലോക്കൽ സെക്രട്ടറി അജയൻ പനയാൽ, ഏരിയ കമ്മറ്റി അംഗങ്ങളായ ,ടി നാരായണൻ, കെ.വി.ഭാസ്ക്കരൻ,എം ഗൗരികുട്ടി, വി.വി.സുകുമാരൻ, എൻ ബാലകൃഷ്ണൻ, പി.കൃഷ്ണൻ, എം.മോഹനൻ, പ്രവാസി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഒ.നാരായണൻ കെ.എ. മൊയ്തു കുണിയ, നാരായണൻകുന്നുച്ചി, വിനോദ് പനയാൽ കെ.ബാബു ,ഹമീദ് കോളിയടുക്കം, അസീസ് ട്രൻ്റ്, ഭരതൻ നീലേശ്വരം ബേങ്ക് ഡയരക്ടർ ദാമോദരൻ മാഷ്, മുസ്ലിം ലീഗ് നേതാവ് എ ബി ശാഫി, എസ് എം മുഹമ്മദ് കുഞ്ഞി, ബഷീർ, ഹയർ ഗുഡ്സ് അസോസിയേഷൻ ഭാരവാഹികളായ ഫിറോസ് പടിഞ്ഞാർ, നാസർ സംഘമം, എസ് എസ് ഹംസ, 

തുടങ്ങിയവർ അന്തിമോപചാരം അർപിച്ചു. കുണിയ ജമാഅത്ത് പള്ളിയിൽ ഖബറടക്കി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.