ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആരോഗ്യമന്ത്രി വീണ ജോര്‍ജ് 26ന് കാസർകോട്ട് ;വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കും



ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഏപ്രില്‍ 26ന് ബുധനാഴ്ച്ച ജില്ലയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് ദേലംപാടി പി.എച്ച്.സി കെട്ടിടം, 11ന് കാസര്‍കോട് ജനറല്‍ ആശുപത്രി എസ്.എന്‍.യു.സി പീഡിയാട്രിക് വാര്‍ഡ്, ഉച്ചയ്ക്ക് 12.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റല്‍ പുതിയ ലേബര്‍ ബ്ലോക്ക്, അണുവിമുക്ത വിതരണ വകുപ്പ് (സി.എസ്.എസ്.ഡി), ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സന്ദര്‍ശനം, രണ്ടിന് ചെറുവത്തൂര്‍ വി.വി സ്മാരക ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, വൈകിട്ട് മൂന്നിന് കുഞ്ഞിപ്പാറ ഗവ.വെല്‍ഫെയര്‍ സ്‌കൂള്‍, നാലിന് കൊടക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, അഞ്ചിന് പിലിക്കോട് സ്‌കൂള്‍ ജൂബിലി ആഘോഷം, വൈകിട്ട് ആറിന് തൃക്കരിപ്പൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ പുതിയ ബ്ലോക്ക് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും.


ജനറല്‍ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാര്‍ഡ്


ആരോഗ്യമന്ത്രി 26ന് ഉദ്ഘാടനം ചെയ്യും


കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റും (എസ്.എന്‍.സി.യു), രണ്ട് പുതിയ ഐ.സി.യുകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച കുട്ടികളുടെ വാര്‍ഡും ഏപ്രില്‍ 26ന് ബുധനാഴ്ച്ച രാവിലെ 11ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണത്താന്‍ എം.പി മുഖ്യാതിഥിയാകും. മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍, കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.റിജിത്ത് കൃഷ്ണന്‍, എച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.


50 ലക്ഷം രൂപം ചെലവിലാണ് എസ്.എന്‍.സി.യു പണികഴിപ്പിച്ചിരിക്കുന്നത്. 42 ദിവസം വരെ പ്രായമുള്ള നവജാതശിശുക്കളെയാണ് ഇവിടെ ചികിത്സിക്കാനാവുക. ഗുരുതരാവസ്ഥ തരണം ചെയ്താല്‍ കിടത്താവുന്ന സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യു, 12 വയസ്സ് വരെയുള്ള കുട്ടികളുടെ പി.ഐ.സി.യു എന്നിവ പുതുതായി ഏര്‍പ്പെടുത്തുകയും 12 വീതം കുട്ടികള്‍ക്ക് കിടക്കാവുന്ന രണ്ട് വാര്‍ഡുകള്‍ നവീകരിക്കുന്നതിനുമായി 1,53,00000 രൂപ ചെലവായി. ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം) ആണ് ചെലവുകള്‍ വഹിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.