ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സച്ചിനിസത്തിന്‌ 50; അമ്പതാം പിറന്നാള്‍ നിറവില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ആഘോഷക്കടലൊരുക്കി ക്രിക്കറ്റ് ലോകം



ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറോളം സെഞ്ചുറി നേടിയ മറ്റൊരു കളിക്കാരനില്ല. തന്റെ കരിയറിലെ ഓരോ നിമിഷങ്ങളും ക്രിക്കറ്റ് പ്രേമികള്‍ക്ക് വിലപ്പെട്ടതാക്കി മാറ്റിയ ക്രിക്കറ്റിന്റെ ദൈവത്തിനിന്ന് വളരെ വിശേഷപ്പെട്ടൊരു ദിവസമാണ്. ക്രിക്കറ്റില്‍ സെഞ്ചുറികളാല്‍ സമ്പന്നനായ സച്ചിന്‍ തന്റെ ജീവിതത്തിന്റെ ക്രീസിലും അര്‍ദ്ധസെഞ്ചുറി തികച്ചിരിക്കുകയാണ്. റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്കായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്റെ കുതിപ്പ്. അമ്പതിന്റെ നിറവില്‍ നില്‍ക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ക്രിക്കറ്റ് കരിയറിലെ നാഴികക്കല്ലുകളിലൂടെ കടന്നുപോകാം.


മഹാരാഷ്ട്രയിലെ മുംബൈയില്‍ 1973 ഏപ്രില്‍ 24നായിരുന്നു സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ രമാകാന്ത് അചരേക്കറില്‍ നിന്ന് കുഞ്ഞു സച്ചിന്‍ പഠിച്ചെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റിന്റെ ചരിത്രത്തിനോടൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടു. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ 15 റണ്‍സുമായി ആ പതിനാറുകാരന്‍ മടങ്ങി. ഇതേ വര്‍ഷം തന്നെ ഡിസംബര്‍ 18ന് ഏകദിനത്തിലും സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഏകദിന അരങ്ങേറ്റത്തില്‍ പൂജ്യത്തില്‍ പുറത്താവാനായിരുന്നു വിധി. രാജ്യാന്തര ടി20 അരങ്ങേറ്റം 2006 ഡിസംബര്‍ ഒന്നിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു.


16 വയസ്സില്‍ അന്താരാഷ്ട്ര വേദിയില്‍ ചുവടുവച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ 40-ാം വയസ്സില്‍ ക്രിക്കറ്റ് ലോകത്തിന്റെ ഔന്നത്യത്തില്‍ എത്തി, ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിലൊരാളായാണ് വിരമിച്ചത്.

1989 ലാണ് സച്ചിന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുന്നത്.

2013 നവംബറില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനതിരെ നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഏക കളിക്കാരനാണ് സച്ചിന്‍

2012 മാര്‍ച്ച് 16ന് ധാക്കയിലെ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരായി നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിന മത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം സെഞ്ചുറി തികച്ചത്.

ഐ പി എല്ലിന്റെ ആദ്യ ആറ് സീസണുകളിലും മുംബൈയുടെ കരുത്തുറ്റ ഓപ്പണറായിരുന്നു സച്ചിന്‍.

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടിയ ഒരേയൊരു ഇന്ത്യന്‍ ക്യാപ്റ്റനാണ് സച്ചിന്‍

2012 മാര്‍ച്ച് 18-ന് മിര്‍പൂരില്‍ പാകിസ്താനെതിരെയാണ് സച്ചിന്‍ അവസാന ഏകദിന മത്സരം കളിച്ചത്.

2012 ഡിസംബര്‍ 23-ന് സച്ചിന്‍ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

2013 മേയ് 27-ാം തിയതി ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

24 വര്‍ഷം നീണ്ട സ്വപ്നതുല്യമായ കരിയര്‍ സച്ചിന്‍ അവസാനിപ്പിച്ചത് 2013ലാണ്. 16-ാം വയസില്‍ തുടങ്ങിയ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ അതുല്യമായ റെക്കോര്‍ഡുകള്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.