ന്യൂഡല്‍ഹി: വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു. 19 കിലോ വരുന്ന സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്.
ഇന്ന് മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരും.
എന്നാല്‍ വീടുകളില്‍ ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഒന്നിന് വാണിജ്യ സിലിണ്ടറകള്‍ക്ക് 350.50 രൂപയും വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു.
ഈ സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 92 രൂപ കുറച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ