കളനാട് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
മൗവ്വൽ: കളനാട് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. കഴിഞ്ഞ ബുധനാഴ്ച കളനാട് ജുമാ മസ്ജിദിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ അടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കിൽസയിൽ ഉണ്ടായിരുന്ന ഡ്രൈവർ മരിച്ചു. മൗവ്വലിലെ സിറാജുദ്ദീൻ കുന്നിൽ(56)യാണ് മരിച്ചത്.ഇതോടെ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. സംഭവദിവസം തന്നെ യാത്രക്കാരിയായിരുന്ന ബേക്കൽ മൗവ്വൽ റഹ്മത്ത് നഗറിലെ ആമിനാ മൻസിലിൽ റുഖ്സാന (53) മരിച്ചിരുന്നു. റുക്സാനയുടെ മകൻ മുഹമ്മദ് റസൂലി(28)നും അപകടത്തിൽ പരിക്കേറ്റിരുന്നു. പരിക്കുകളോടെ സിറാജുദ്ദീൻ കാസർകോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
യൂസഫ് സാഹിബ് -ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷമീന, മകൾ - സഅദിയ്യ, മരുമകൻ : ജുനൈഫ്, സഹോദരങ്ങൾ: നിസാമുദ്ദീൻ, ഷറഫുദ്ദീൻ, നജ്മുന്നീസ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ