ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചട്ടഞ്ചാൽ മഹാലക്ഷ്മിപുരം ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം: ഞായറാഴ്ച ചണ്ഡികാഹോമം, ഒക്ടോബർ 5ന് വിദ്യാരംഭത്തോടെ സമാപനം

 ചട്ടഞ്ചാൽ:ചട്ടഞ്ചാൽ മഹാലക്ഷ്മിപുരം ക്ഷേത്രത്തിൽ പത്തു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന  നവരാത്രി മഹോത്സവം ഈ മാസം 26ന് ആരംഭിച്ചു.

ഞായറാഴ്ച ചണ്ഡികാഹോമം, ഒക്ടോബർ 4 മഹാനവമി ദിനത്തിൽ ആയുധ പൂജ, ഒക്ടോബർ 5 വിജയദശമി ദിനത്തിൽ  വിദ്യാരംഭത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി 10 മണിക്ക് നൃത്തനൃത്യങ്ങൾ ( മണ്ണ്വം പ്രാദേശിക സമിതി ) ഒക്ടോബർ 1ന്  രാവിലെ 10 മണി മുതൽ വൈകു ന്നേരം 6 മണി വരെ അഖണ്ഡ നൃത്തോത്സവം ക്ലാസ്സിക്കൽ ഡാൻസ് ( ശ്രീ മുകാംബിക കലാകേന്ദ്രം, ഉദുമ ) രാത്രി 10 മണി നൃത്ത അരങ്ങേറ്റം, നൃത്ത സന്ധ്യ ( റിഥം കലാക്ഷേത്രം അരമങ്ങാനം ) ഒക്ടോബർ2ന് രാത്രി 10 മണി നൃത്തനിശ ( ബ്രിട്ടിക്കൽ - കോലാംകുന്ന് പ്രാദേശിക സമിതികൾ) 3ന് രാത്രി 10 മണിക്ക് നൃത്തനൃത്യങ്ങൾ (മുണ്ടോൾ പന്നിക്കൽ , മഹാലക്ഷ്മിപുരം പ്രാദേശിക സമിതികൾ) ഒക്ടോബർ 4ന് രാവിലെ 10 മണിക്ക് പഞ്ചാരിമേളം ( കനകവളപ്പ് ക്ഷേത്ര വാദ്യസംഘം ) രാത്രി 10 മണി നൃത്തനൃത്യങ്ങൾ ( ത്രയം കലാകേന്ദ്രം, ചട്ടഞ്ചാൽ).

 18 വർഷമായി കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ സംഗീതജ്ഞർ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. നവരാത്രി കാലത്ത് ദിവസവും ആയിരങ്ങൾ ക്ഷേത്രത്തിലെത്തുന്നുണ്ടെന്ന്  ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥൻ പന്നിക്കൽ പറഞ്ഞു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.