ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനും ആന്റി വൈറല്‍ മരുന്നിനും അനുമതി

 



രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനു കൂടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി.
കൂടാതെ ആന്റി വൈറല്‍ മരുന്നിനും അനുമതി നല്‍കിയിട്ടുണ്ട്.കോര്‍ബെവാക്‌സ്, കൊവൊവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ള ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറും അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഉപയോഗിക്കാവൂ.ആര്‍ബിഡി പ്രോട്ടീന്‍ സബ് യൂനിറ്റ് വാക്‌സിനായ കോര്‍ബെവാക്‌സ് ഹൈദരാബാദിലെ ബയോലോജിക്കല്‍ -ഇയാണ് വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇതെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡുമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകള്‍. ഇതില്‍ കൊവിഷീല്‍ഡ് ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്രാസെനക്കയും സംയുക്തമായാണ് വികസിപ്പിച്ചത്.നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിനായ കൊവൊവാക്‌സ് പൂനെയിലെ എസ്‌ഐഐ ആണ് വികസിപ്പിച്ചത്.ഇതോടെ ഇന്ത്യയില്‍ എട്ട് കൊവിഡ് വാക്‌സിനാണ് അനുമതിയുളളത്- കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സൈകൊവ് ഡി, സ്പുട്‌നിക് 5, മൊഡേര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോര്‍ബെവാക്‌സ്, കൊവൊവാക്‌സ്.ആന്റി വൈല്‍ മരുന്നായ മോള്‍നുപിരാവിര്‍ രാജ്യത്ത് 13 കമ്ബനികളാണ് നിര്‍മിക്കുന്നത്. പ്രായപൂര്‍ത്തിയായവരില്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാം. അതും രോഗം ഗുരുതരമാവുന്ന സാഹചര്യത്തില്‍.സിപ്ല, മിലന്‍, ടൊറന്റ്, എംക്യൂര്‍, സണ്‍ ഫാര്‍മ എന്നീ കമ്ബനികള്‍ക്കാണ് മോള്‍നുപിരാവിര്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.