തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്ഷം എത്തുന്നു. നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില് ഓറഞ്ച് അലര്ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട്. കാസര്കോട്, കണ്ണൂര് ഒഴികെ എട്ട് ജില്ലകളില് യെല്ലോ അലര്ട്ടാണ്. മറ്റന്നാള് വടക്കന് കേരളത്തിലും മഴ കനക്കും. പെട്ടെന്നുളള ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാല് ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.