മിന്നല് സമരങ്ങള്ക്ക് തയ്യാറായിരിക്കാന് ഇന്ഡ്യാസഖ്യ നേതാക്കളോട് രാഹുല് ഗാന്ധി; ഡല്ഹിയില് കനത്ത സുരക്ഷ
ന്യൂഡല്ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരേ ഡല്ഹിയില് ഇന്നും മിന്നല് പ്രതിഷേധങ്ങള്ക്ക് സാധ്യത. മിന്നല് സമരങ്ങള്ക്ക് തയ്യാറായിരിക്കാന് എംപിമാരോട് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ഡ്യാസഖ്യ നേതാക്കള്ക്ക് നിര്ദേശം നല്കിയിരിക്കുന്നത്. ജന്തര്മന്ദര് വളയാന് നീക്കമെന്ന് രഹസ്യാന്വേഷണ ഏജന്സികളുടെ റിപ്പോര്ട്ട്. അതേസമയം, ജന്തര്മന്ദറിലേക്ക് അതിക്രമിച്ച് കടന്നുള്ള പ്രതിഷേധത്തില് അറസ്റ്റിലായ സിജെപി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് റിമാന്റ് ചെയ്തു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിന്ക്യ ഷിന്ഡെ എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ