തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ അടിസ്ഥാനത്തിൽ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ല. കൂടാതെ പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കുറവാണ്. പീക്ക് സമയത്ത് സംസ്ഥാനത്ത് 1000 മെഗാവാട്ടിന്റെ കുറവാണ് കണക്കാക്കുന്നത്. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.