കോഴിക്കോട്: സിഎംആര്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് നല്‍കിയ മൊഴി പിന്‍വലിക്കാനാവില്ലെന്ന് ഇഡി. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. ഹസന്‍ വാരിസ് നല്‍കിയ പിന്‍വലിക്കല്‍ സത്യവാങ്മൂലത്തിലാണ് ഇ ഡിയുടെ നിലപാട്.
മൊഴി പിന്‍വലിക്കണമെന്ന ഹസന്‍ വാരിസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അത് ഇഡിയ്ക്ക് അയക്കേണ്ട സത്യവാങ്മൂലമല്ലെന്നും ഇ ഡി ഇന്നലെ പറഞ്ഞിരുന്നു. സെക്ഷന്‍ 50 പ്രകാരം ഇ ഡിക്ക് മുമ്പാകെ നല്‍കുന്ന മൊഴി നിലനില്‍ക്കുമെന്ന് ഇഡി വിശദീകരിച്ചു.സത്യവാങ്മൂലം വിചാരണ സമയത്ത് കോടതിയില്‍ നല്‍കേണ്ടതായിരുന്നുവെന്നുമാണ് ഇ ഡിയുടെ നിലപാട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ