ഡല്‍ഹി: ബ്രിക്സ് ഉച്ചകോടി നാളെ തുടങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. പുടിനുമായുള്ള മോദിയുടെ ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. വ്യാപാരവും സാമ്പത്തിക സഹകരണവുമാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട. ആണവ നിലയങ്ങള്‍ക്കായുള്ള സഹകരണവും സൈനിക ബന്ധം വര്‍ധിപ്പിക്കുന്നതും ചര്‍ച്ച ചെയ്യും. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും.
ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നാളെയും മറ്റന്നാളുമായാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചക്കോടി നടക്കുക. പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം എന്നതാണ് ഈ വര്‍ഷത്തെ ഔദ്യോഗിക മുദ്രാവാക്യം. അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ