ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കണം;ഡിജിപിക്ക് കത്ത് നല്‍കി ഇ ഡി

  തിരുവനന്തപുരം: മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇ ഡി ഡിജിപിക്ക് കത്ത് നല്‍കി. മുഹമ്മദ് റിയാസിനെതിരെയും പിണറായിയുടെ മകള്‍ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.2 ഡിഗ്രി സെല്‍ഷ്യസാണ്. സാധാരണയിലും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് നിലവിലെ താപനില. ചൂടിനിടെയുള്ള പവര്‍കട്ടും പൊതുജനങ്ങളെ വലയ്ക്കുകയാണ്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഇന്നലെ മിക്കയിടത്തും ഒരു മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ പലയിടത്തും രണ്ട് തവണയാണ് രാത്രി വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കൂടിയേ തീരൂ എന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.

കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വ്യാഴാഴ്ചയോടെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ഈ ആഴ്ച അവസാനത്തോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി."

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് . പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 14,130 രൂപയുമായി. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. പലിശ നിരക്ക് വര്‍ധിക്കുന്നത് ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം കൂട്ടുമെന്നതിനാല്‍, നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പിന്മാറുന്ന പ്രവണതയാണുള്ളത്. ഫെഡറല്‍ റിസര്‍വിന്റെ പലിശ നയങ്ങള്‍ക്കും ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ക്കും പുറമെ തൊഴില്‍ വിപണിയിലെ കണക്കുകളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണവിലയെ നിര്‍ണയിക്കുന്ന മറ്റ് പ്രധാന ഘടകങ്ങള്‍. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,400 ഡോളര്‍ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കയ്പമംഗലം വാഹനാപകടം: മരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറൻസിക് പരിശോധന

തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ലുണ്ടായ വാഹനാപകടത്തിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ നിർണായക സൂചന. മരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. അപകടസമയത്ത് മരിച്ച വിദ്യാർഥികളിൽ ഒരാളാണ് വാഹനം ഓടിച്ചിരുന്നത്. മദ്യപാനത്തിനൊപ്പം രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പരിശോധിക്കുന്നതിനായി വിദ്യാർഥികളുടെ രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു.

കനത്ത ചൂട്; ഇന്നും നാളെയും സംസ്ഥാനത്ത് താപനിലയില്‍ വര്‍ധന

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. അന്തരീക്ഷ താപനിലയില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ധനയാണ് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂട് കൂടാന്‍ കാരണം. എന്നാല്‍ ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.