തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ലുണ്ടായ വാഹനാപകടത്തിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ നിർണായക സൂചന. മരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി.
അപകടസമയത്ത് മരിച്ച വിദ്യാർഥികളിൽ ഒരാളാണ് വാഹനം ഓടിച്ചിരുന്നത്. മദ്യപാനത്തിനൊപ്പം രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പരിശോധിക്കുന്നതിനായി വിദ്യാർഥികളുടെ രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ