ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) സെപ്റ്റംബര്‍ 1- ന് രാത്രി 8.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും, ഇതുമൂലം കടലാക്രമണത്തിന് ഇടയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി

കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും. കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകില്ലെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. അധ്യക്ഷ പദവിയില്‍ തുടരുന്നതിലെ പരിമിതി സണ്ണി ജോസഫ് അറിയിച്ചെങ്കിലും തല്‍ക്കാലം പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിലപാട്. സംഘടന സജീവമാക്കാന്‍ സണ്ണി ജോസഫിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. വര്‍ക്കിംഗ് പ്രസിഡണ്ടുമാരും സജീവമാകണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ കാണാൻ സന്ദർശക നിയന്ത്രണം; ഇനി ആഴ്ചയിൽ 3 ദിവസങ്ങളിൽ മാത്രം അനുമതി

  മുഖ്യമന്ത്രിയെ കാണാനെത്തുന്നവരുടെ അനിയന്ത്രിത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സന്ദർശകരുടെ സമയത്തിൽ നിയന്ത്രണം. വരുന്ന ബുധനാഴ്ച മുതൽ പുതിയ ക്രമീകരണങ്ങൾ നിലവിൽ വരും. തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5:30 മണി വരെ മാത്രമായിരിക്കും മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്. അനിയന്ത്രിതമായി വർധിച്ച തിരക്ക് ഓഫീസിന്റെ പ്രവർത്തനങ്ങളെയും പ്രധാന യോഗങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സി.എം.ഒ വിശദീകരിച്ചു. തിരുവനന്തപുരത്തിന് പുറത്തുനിന്ന് എത്തുന്ന സാധാരണക്കാരായ ആളുകൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയും ഇതിലൂടെ പരിഹരിക്കപ്പെടും. 

നേപ്പാളിലെ പ്രളയം: മരിച്ചവരുടെ എണ്ണം 919 ആയി

  കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 919 ആയി. നേപ്പാളില്‍ മാത്രം 903 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതേസമയം ടിബറ്റില്‍ മരണസംഖ്യ 16 ആയി. 4,200 ല്‍ അധികം ആളുകളെ കാണാതായി. പ്രളയത്തില്‍ മരിച്ചവരില്‍ പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത നിലയിലാണ് കണ്ടെത്തിയത്. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചശേഷം തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ചിത്വാന്‍ ജില്ലയില്‍ ഇതിനകം നിരവധി മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്‌കരിച്ചതായാണ് റിപ്പോര്‍ട്ട്."  

മുട്ടിൽ മരംമുറി വഞ്ചനാകേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചു കേൾപ്പിക്കും. കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും വിചാരണ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ നടപടി.

ഇടനിലക്കാര്‍ പുറത്ത്; എംവിഡിയുടെ 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധം

തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി. സെപ്റ്റംബര്‍ 21 മുതല്‍ ഇത് നടപ്പിലാക്കും. എംവിഡിയുടെ പീഡനമാരോപിച്ച് മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്‌ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് നടപടി.

ഇ ഡി ഉദ്ദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കല്‍ അപേക്ഷയില്‍ വാദം തിങ്കളാഴ്ച

  തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം പരിഗണിക്കും. പ്രതിഭാഗത്തിന് അപേക്ഷയുടെ പകര്‍പ്പ് നല്‍കി കൂടാതെ പോലിസും അന്ന് റിപോര്‍ട്ട് സമര്‍പ്പിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് (മൂന്ന്) കേസ് പരിഗണിക്കുന്നത്.