ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം അന്തിമ റിപോര്‍ട്ട് നല്‍കി. ചമ്പത് റായി, അനില്‍ മിശ്ര, തുടങ്ങിയവര്‍ക്കെതിരെ യാതൊരു പരാമര്‍ശവും അന്തിമ റിപോര്‍ട്ടിലില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ക്ഷേത്ര ട്രസ്റ്റിന് കൈമാറി. കൊള്ളയില്‍ കാണിക്ക എണ്ണുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് പങ്കുള്ളതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്.