കണ്ണൂര്‍: ചൊക്ലിയിലെ 17കാരന്‍ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി എ എസ് പി ഡോ. എം നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആര്‍ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്. ശിവസൂര്യയെ തേടി പോലിസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. പിന്നാലെ ബെംഗളൂരുവിലേക്കും പോകും.
കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ 17കാരന്‍ തൊട്ടടുത്തുള്ള പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേര്‍ കണ്ടിരുന്നു. ഓഗസ്റ്റ് 8ന് ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടു. സ്‌കൂള്‍ ബാഗും ഉണ്ടായിരുന്നു, സംശയം തോന്നിയില്ലെന്നാണ് അയല്‍വാസികളുടെ പ്രതികരണം. എന്നാല്‍ ജംഗ്ഷനിലുള്ള ഒരു സിസിടിവിയില്‍ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ