സംസ്ഥാനത്ത് മഴ ശക്തമാകുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് .നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട്. പത്തു ജില്ലകളില്‍ യെലോ അലര്‍ട്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും അതേസമയം, ഇടുക്കിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത തീവ്ര മഴയ്ക്ക് ശമനം. നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.8 അടിയിലെത്തി. കോഴിക്കോട് ജില്ലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ നിർദേശം നൽകി