കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം പ്രവർത്തകൻ ; പ്രതി അറസ്റ്റിൽ, പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി
കണ്ണൂർ : കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം രാജേഷ് പി പി . സംഭവത്തിൽ അറസ്റ്റിലായ രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
കൂത്തുപറമ്പ് നഗരസഭയിലെ സിപിഎം നാലാം വാർഡ് കൗൺസിലറാണ് പി പി രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 77 കാരിയായ വയോധികയുടെ മാല പൊട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. പ്രതി ഹെൽമറ്റ് വച്ചിരുന്നതിനാൽ ജാനകിക്ക് ആളെ തിരിച്ചറിയാനായില്ല.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുക്കമാണ് രാജേഷ് പിടിയിലായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ