മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കി എംവിഡി ഉദ്യോഗസ്ഥര്‍; എയര്‍ ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് തകര്‍ത്തു, കൊച്ചിയിൽ വ്യാപക പരിശോധന
കൊച്ചി: കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അന്തര്‍ സംസ്ഥാന വാഹനങ്ങളടക്കം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. കൊച്ചിയിൽ രാവിലെ മുതൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. നിരവധി അന്തര്‍ സംസ്ഥാന ബസുകളിൽ നിന്നടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുത്തു. വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ