ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മണിപ്പൂർ കത്തുന്നു, സംഘര്‍ഷം രൂക്ഷം; മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങൾക്കും നേരെ ആക്രമണം; കനത്ത ജാ​ഗ്രത

ഇംഫാൽ: സംഘർഷം പടരുന്ന മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിം​ഗിന്റെ വീടിന് നേരെയും ആക്രമണം. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം. കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് സംഘർഷം. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. പോലീസ് അക്രമികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു.  ഇംഫാലിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം പടർന്നത്. ഇവരെ കണ്ടെത്താൻ സർക്കാരിൻ്റെ ശ്രമങ്ങൾ കാര്യക്ഷമമല്ല എന്നാണ് പരാതി. അഫ്സ്പ പുനഃസ്ഥാപിച്ച നടപടി പിൻവലിക്കണം എന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 

കോഴിക്കോട് ജില്ലയിലെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

  കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി അതില്‍ നിന്ന് പിന്മാറണമെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

1972ലെ വന്യ ജീവി സംരക്ഷണ നിയമം ഭേതഗതി വരുത്തി ജനവാസ മേഘലകളിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലാണം.. ജില്ല സോഷ്യൽ സേവ് ഫെഡറേഷൻ

  കാസർഗോഡ് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ വാർഷികജനറൽബോഡിയോഗം സമാപിച്ചു. കാഞ്ഞങ്ങാട് വെച്ച് ചേർന്ന യോഗത്തിൽ2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിണ്ടൻറ് ബി.അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു..പുതിയ ഭാരവാഹികളയും 11 അംഗ എക്സിക്യൂട് അംഗങ്ങളയും തിരഞ്ഞെടുത്തു. തുടർന്ന് പുതിയ ഭാരവാവികളുടെ യോഗത്തിൽ..വന്യജീവി സംരക്ഷണ നിയമം ഭേതഗതി ച്ചെയ്യണമെന്നും ,1972ലെ വന്യജീവി സംരക്ഷണ നിയ്യമം ദേതഗതി വരുത്തി ജനവാസ മേഘലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടി വെച്ച് കൊല്ലണമെന്നും ,കേന്ദ്ര വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽക്കാനും തീരുമാനിച്ചു..കെ.വി ശിവകുമാർ,ഏ.ബി അബുല്ല കുഞ്ഞി,സലീം അങ്കോല, പീറ്റർ ഡിസൂസ, അഹ്‌മ്മദ് ചിപ്പാർ,അമാനുള്ള കമ്പാർ, സദാശിവൻ, നാരായണൻ ,അബ്ദുല്ല അക്കര, ശാഫിവിദ്യാനഗർ ,അപർണ്ണ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു..

ഷാള്‍ അണിയിച്ച് സുധാകരന്‍, ചേര്‍ത്ത് പിടിച്ച് വി.ഡി; സന്ദീപ് വാരിയര്‍ക്ക് കോണ്‍ഗ്രസില്‍ ഉജ്വല സ്വീകരണം

  ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്ക് ഉജ്വല സ്വീകരണം നല്‍കി കോണ്‍ഗ്രസ്. കെ.പി.സി.സി വാര്‍ത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാരിയരെ കെ.സുധാകരനും വി.ഡി.സതീശനും ഷാള്‍ അണിയിച്ചു സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ പ്രാധാന്യം സന്ദീപിന്റെ വരവിലൂടെ കൂടിയെന്ന് കെ സുധാകരന്‍ പറഞ്ഞു. എന്റെ പ്രിയപ്പെട്ട സന്ദീപ് വാരിയര്‍ എന്ന അഭിസംബോധനയോടെയാണ് സന്ദീപിനെ സുധാകരന്‍ സ്വീകരിച്ചത്. സന്ദീപ് വെറുപ്പിന്റെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് കടന്നുവരുന്നതായി വി.ഡി.സതീശനും വ്യക്തമാക്കി.

ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

  പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്‌. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്...

യുഡിഎഫിന് പിന്നാലെ എൽഡിഎഫും: കേന്ദ്ര അവഗണനക്കെതിരെ വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു

  കൽപ്പറ്റ: വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെതിരെ എൽഡിഎഫും സമരത്തിലേക്ക്. നവംബർ 19 ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ 450 ലേറെ പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. നവംബർ 19 ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചെർക്കള സിഎം മൾട്ടി ആശുപത്രിയിൽ ഹൃദയാലയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

  ചെർക്കള: ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഹൃദയാലയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എൽ.എ നെല്ലിക്കുന്ന് എം.എൽഎ അദ്ധ്യക്ഷം വഹിച്ചു. 24 മണിക്കൂറും കാർഡിയോളജിസ്റ്റിൻ്റെ സേവനം ലഭിക്കുന്ന എഐ സംവിധാനമുള്ള അതിന്യൂതനമായ കാത്ത്ലാബാണ് ഹൃദയാലത്തിൽ ഒരുക്കിയിട്ടുള്ളത്.ഇനി ഹൃദയത്തിൻ്റെ രോഗശമനത്തിന് മംഗലാപുരത്തേയും,അയൽജില്ലയേയും ആശ്രയിക്കേണ്ട ആവശ്യമില്ല. സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ അംഗടിമുഗർ സ്കൂളിലെ നിയാസ് അഹമ്മദിനെ ആശുപത്രി ചെയർമാൻ സി എം അബ്ദുർഖാദർ ഹാജി ആദരിച്ചു. ഡോ:മൊയ്തീൻ ജാസറലി സ്വാഗതം പറഞ്ഞു.എൻ.എ അബൂബർ,ചീഫ് കാർഡിയോളജിസ്റ്റ് ഡോ:അബ്ദുൾ നവാഫ്,സി.ടി അഹമ്മദ് അലി,എം.എസ് തങ്ങൾ ഓലമുണ്ട,ഷംസുദ്ദീൻ പാലക്കി,ഷാനവാസ് പാദൂർ,നാസർ ഫൈസി കൂടത്തായി,മുനീർഹാജി കമ്പാർ,റഷീദ് ബെളിഞ്ചം,ഖലീൽ ഉദവി,അബ്ദുൾഖാദർ മദനി പള്ളംങ്കോട്,ശ്രീരാം രാധാകൃഷ്ണൻ,റവ:ഫാദർ മാത്യൂബേബി, സയ്യദ് ഹുസൈൻ തങ്ങൾ,മുഹമ്മദ് ഹനീഫ ടി.എം.എ കരിം,ഹാജി ചെർക്കളം മുഹമ്മദ്,ഡോ: അൻജുഷ ജോസ്,അബ്ദുല്ലകുഞ്ഞി ചെർക്കള,എ.ബി. ഷാഫി,മാഹിൻകേളോട്ട്,കെ.ബി.മുഹമ്മദ്കുഞ്ഞി,ബേർക്ക അബ്ദുല്ലകുഞ്ഞിഹാജി എം എസ് മഹ...