ഷാള്‍ അണിയിച്ച് സുധാകരന്‍, ചേര്‍ത്ത് പിടിച്ച് വി.ഡി; സന്ദീപ് വാരിയര്‍ക്ക് കോണ്‍ഗ്രസില്‍ ഉജ്വല സ്വീകരണം
ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്ക് ഉജ്വല സ്വീകരണം നല്‍കി കോണ്‍ഗ്രസ്. കെ.പി.സി.സി വാര്‍ത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാരിയരെ കെ.സുധാകരനും വി.ഡി.സതീശനും ഷാള്‍ അണിയിച്ചു സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ പ്രാധാന്യം സന്ദീപിന്റെ വരവിലൂടെ കൂടിയെന്ന് കെ സുധാകരന്‍ പറഞ്ഞു. എന്റെ പ്രിയപ്പെട്ട സന്ദീപ് വാരിയര്‍ എന്ന അഭിസംബോധനയോടെയാണ് സന്ദീപിനെ സുധാകരന്‍ സ്വീകരിച്ചത്. സന്ദീപ് വെറുപ്പിന്റെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് കടന്നുവരുന്നതായി വി.ഡി.സതീശനും വ്യക്തമാക്കി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ