ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ് ഐ ജിമ്മി ജോസിന് സസ്പെൻഷൻ, ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി : തൃപ്പൂണിത്തുറയിൽ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെയാണ് സസ്പെൻഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു.  അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ഉടൻ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടും അലക്ഷ്യവും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്താനാണ് മനോഹരനെ സ്റ്റേഷനിൽ കൊണ്ടുപോയത്. ജാമ്യക്കാരെയും വിളിപ്പിച്ചുവെന്നാണ് വിവരം.  അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരി...

കാഞ്ഞങ്ങാട് വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട്; മന്ത്രി കെ.രാജന്‍ 30ന് ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ടാകും. 44 ലക്ഷം രൂപ ചെലവിട്ടാണ് വില്ലേജ് ഓഫീസ് കെട്ടിടം സ്മാര്‍ട്ട് ആക്കിയത്. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് അതിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വില്ലേജ് ഓഫിസറുടെ മുറി, ഡോക്യുമെന്റ് മുറി, വിശ്രമ സ്ഥലം, ഓഫിസ്, വരാന്ത, സിറ്റൗട്ട്, ഹെല്‍പ് ഡെസ്‌ക്, ടോയ്‌ലറ്റ് സൗകര്യം എന്നിവയോട് കൂടിയ ഒറ്റനില കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തിയായത്. ഐങ്ങോത്ത് ദേശീയ പാതയ്ക്ക് സമീപമാണ് കെട്ടിടം നിര്‍മിച്ചത്. വില്ലേജ് ഓഫീസര്‍ അടക്കം 6 ജീവനക്കാരാണ് ഇവിടെയുള്ളത്. 1171 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചത്. മാര്‍ച്ച് 30ന് റവന്യൂ മന്ത്രി കെ.രാജന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും

പശുവിനെ പീഡിപ്പിച്ചു കൊന്നു: കൊല്ലത്ത് യുവാവ് അറസ്റ്റില്‍

കൊല്ലം: പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറയില്‍ ആണ് സംഭവം. ഇരപ്പില്‍ സ്വദേശി സുമേഷാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. ക്ഷീര കര്‍ഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്. സുമേഷിനെതിരെ സലാഹുദ്ദീന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ അഴിച്ച് മാറ്റി കെട്ടാന്‍ എത്തിയപ്പോള്‍ സലാഹുദ്ദീന്‍ തന്നെയാണ് സുമേഷ് തന്റെ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് നേരില്‍ കണ്ടത്. ഇയാള്‍ ബഹളം വെച്ചതോടെ സുമേഷ് ഓടിരക്ഷപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് പിന്നീടൊരിക്കല്‍ സുമേഷ് പരസ്യമായി വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഇയാള്‍ മദ്യലഹരിയില്‍ പുലമ്ബുന്നതാണെന്ന് കരുതി ആരും ഇത് കാര്യമാക്കിയില്ല. എന്നാല്‍, ഇത്തവണ പശുവിന് നേരെ നടക്കുന്ന ലൈംഗിക അതിക്രമം സലാഹുദ്ദീന്‍ നേരില്‍ കണ്ടതോടെയാണ് സുമേഷിനെതിരെ പരാതി നല്‍കിയത്. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പകല്‍ സമയങ്ങളില്‍ ചെന്ന് അതിക്...

കര്‍ണാടക സുള്ള്യയിലെ ഗുരുംപിയില്‍ കുന്നിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു

ദക്ഷിണ കന്നഡയിലെ സുള്ള്യയിൽ മണ്ണിടിച്ചിലൊഴിവാക്കുവാന്‍ സംരക്ഷണഭിത്തിയൊരുക്കുന്ന ജോലി നടന്ന് വരുന്നതിനിടെയാണ് അപകമുണ്ടായത്. ജോലിക്കെത്തിയ ഗദഗ് ജില്ലയിലെ മൂന്ന് തൊഴിലാളികാളാണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെ സുള്യ ആലെട്ടി റോഡിലെ ഗുരുമ്പിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുന്നിനോട് ചേർന്ന് സംരക്ഷണഭിത്തി നിർമിക്കുന്നതിനിടയിൽ കുന്നിടിഞ്ഞാണ് അപകടമുണ്ടായത്. മുണ്ടരഗി സ്വദേശികളായ സോമശേഖര റെഡ്ഡി ,ഭാര്യ ശാന്ത, മറ്റൊരു തൊഴിലാളിയുമാണ് മരിച്ചത്. 7 പേരാണ് സംഭവസ്ഥലത്ത്ഉണ്ടായിരുന്നത്. മൂന്നുപേർ മണ്ണിനടിയിൽ പെടുകയായിരുന്നു. ഒന്നരമണിക്കൂറിലേ നീണ്ട പരിശ്രമത്തിനൊടുവിൽ ജെസിബി ഉപയോഗിച്ചാണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്. സംഭവമറിഞ്ഞ് മന്ത്രി എസ്.അങ്കര, തഹസിൽദാർ മഞ്ജുനാഥ്, ടി.പി.ഇ.ഒ. ഭവാനി ശങ്കർ, നഗർ പഞ്ചായത്ത് പ്രസിഡന്റ് വിനയ്കുമാർ കണ്ടഡ്ക ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ , ചീഫ് ഓഫീസർ സുധാകർ, സുള്ള്യ പോലീസ്, അഗ്നിശമന സേനാ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.

ഇന്നസെന്‍റിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ

നടന്‍ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് താരമിപ്പോള്‍. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു. നേരത്തെ അര്‍ബുദത്തെ പോരാടി തോല്‍പ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാന്‍സര്‍ നാളുകളിലെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി, സർചാർജും ഉടനില്ല

സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണു പ്രാബല്യം നൽകിയിരുന്നത്. വീണ്ടും നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ്, റഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മിഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല. ജൂൺ 30നു മുൻപു കമ്മിഷന്റെ തീരുമാനം വരുന്നില്ലെങ്കിൽ നിലവിലുള്ള നിരക്കു വീണ്ടും നീട്ടേണ്ടി വരും. കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ പുറത്തു നിന്ന് അധിക വൈദ്യുതി വാങ്ങിയതിനു യൂണിറ്റിനു 30 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 14 പൈസയും ഇന്ധന സർചാർജ് ചുമത്തണമെന്ന ബോർഡിന്റെ ആവശ്യം ഇപ്പോൾ റഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങിയതിനു യൂണിറ്റിന് 9 പൈസ വീതം സർചാർജ് ചുമത്താൻ നേരത്തെ കമ്മിഷൻ അനുമതി നൽകിയിരുന്നു.

ഒടുവിൽ താഴേക്ക്; രണ്ട് ദിവസത്തിന് ശേഷം സ്വർണവില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണു ഇന്ന് നേരിയ കുറവ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ കുറവാണു ഉണ്ടായത്. ഇതോടെ സ്വർണവില 44000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43880 രൂപയാണ്.   ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. 5485 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞു. വിപണി വില 4555 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് രൂപയുടെ വർധനവാണ് വെള്ളിയുടെ വിലയിൽ ഉണ്ടായത്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 90 രൂപയാണ് മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ  മാർച്ച് 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ മാർച്ച് 02 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ മാർച്ച് 03 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ മാർച്ച് 04 - ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി...