കൊല്ലം: പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറയില്‍ ആണ് സംഭവം. ഇരപ്പില്‍ സ്വദേശി സുമേഷാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. ക്ഷീര കര്‍ഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്. സുമേഷിനെതിരെ സലാഹുദ്ദീന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ അഴിച്ച് മാറ്റി കെട്ടാന്‍ എത്തിയപ്പോള്‍ സലാഹുദ്ദീന്‍ തന്നെയാണ് സുമേഷ് തന്റെ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് നേരില്‍ കണ്ടത്. ഇയാള്‍ ബഹളം വെച്ചതോടെ സുമേഷ് ഓടിരക്ഷപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് പിന്നീടൊരിക്കല്‍ സുമേഷ് പരസ്യമായി വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഇയാള്‍ മദ്യലഹരിയില്‍ പുലമ്ബുന്നതാണെന്ന് കരുതി ആരും ഇത് കാര്യമാക്കിയില്ല.
എന്നാല്‍, ഇത്തവണ പശുവിന് നേരെ നടക്കുന്ന ലൈംഗിക അതിക്രമം സലാഹുദ്ദീന്‍ നേരില്‍ കണ്ടതോടെയാണ് സുമേഷിനെതിരെ പരാതി നല്‍കിയത്. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പകല്‍ സമയങ്ങളില്‍ ചെന്ന് അതിക്രമം കാണിക്കാറുണ്ടെന്ന് മുന്‍പ് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സുമേഷ് അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നതും പതിവാണ്. പൊലീസ് എന്തുമ്‌ബോള്‍ മാനസികാസ്വാസ്ഥ്യം കാണിച്ച് രക്ഷപ്പെടുകയാണ് പതിവ്. എന്നാല്‍, ഇത്തവണ പോലീസ് സുമേഷിനെ പിടികൂടി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ