വൈദ്യുതിയില്ല, ഇന്ധനമില്ല, ഭക്ഷ്യസാധനങ്ങള്‍ക്ക് ഇരട്ടിവില; സാമ്ബത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി ശ്രീലങ്കന്‍ ജനത
സാ മ്ബത്തിക പ്രതിസന്ധിയില്‍ അടിതെറ്റി ശ്രീലങ്കന്‍ ജനത. സര്‍വ മേഖലയേയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ ക്ഷാമവും ഇന്ധനക്ഷാമവും രൂക്ഷമായി. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധി. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്ബുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്ബുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഇന്ധന വിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ കരിഞ്ചന്തയും വ്യാപകമാണ്. കാനുകളില്‍ ഇന്ധനം നിറച്ച് ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നവരുമുണ്ട്. ഇന്ധനത്തിന് വേണ്ടി വരിനില്‍ക്കുന്നതിനിടെ ഏതാനും പേര്‍ മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ അഞ്ചുമണിക്കൂര്‍ പവര്‍കട്ടും കാര്യങ്ങള്‍ വിഷളാക്കിയിട്ടുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ ജനറേറ്ററ...