കാസർകോട് : പിഡിപി സംസ്ഥാന തലങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ജില്ലാതല യോഗങ്ങളുടെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ ജനറൽ കൺവെൻഷൻ ചേരുവാൻ പിഡിപി കാസർകോട് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മാർച്ച് 25ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കാസർകോട് സിറ്റി ടവറിൽ നടക്കും പി ഡി പി സംസ്ഥാന നേതാക്കളായ നിസാർ മേത്തർ, അജിത് കുമാർ ആസാദ്, ബഷീർ കുഞ്ചത്തൂർ, സുബൈർ പടുപ്പ്, ഗോപി കുതിരക്കൽ തുടങ്ങിയ നേതാക്കൾ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പിഡിപി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചു വരുന്ന കാലത്തിന്റെ വിളിയൊച്ച കേട്ട് പതറാത്ത ചുവടുകളോടെ ചടുലതയോടെയും കരുതലോടെയും പ്രവർത്തിക്കുന്നതിന് വേണ്ടി നടത്തിവരുന്ന ജില്ലാ സ്പെഷ്യൽ കൺവെൻഷനുകൾ കാസർകോട് ജില്ലയിൽ വിജയിപ്പിക്കുവാൻ നേതാക്കളും പ്രവർത്തകരും പോഷക സംഘടന ഭാരവാഹികളും ഒരുമിച്ച് നിന്ന് കൺവെൻഷന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് കാസർകോട് പീപ്പിൾസ് സെന്ററിൽ നടന്ന പിഡിപി ജില്ലാ ഭാരവാഹികളുടെ യോഗം ആഹ്വാനം ചെയ്തു. പരിപാടിയുടെ വിജയത്തിന് യൂനുസ് തളങ്കരയെ പ്രചാരണ കൺവീനറായി ചുമതലപ്പെടുത്തി. യോഗത്തിൽ കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബഷീർ കുഞ്ചത്തൂർ, മൊയ്തു ബേക്കൽ, യൂനുസ് തളങ്കര, ഷാഫി കളനാട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷാഫി ഹാജി അടൂർ സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി ജാസി പൊസോട്ട് നന്ദിയും പറഞ്ഞു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ