ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രണയം പൂത്തുലഞ്ഞ മഹാരാജാസ് കാംപസിൽവെച്ച് നദീമും കൃപയും ഒന്നായി; അപൂർവ വിവാഹത്തിന് സാക്ഷിയായി കലോത്സവ വേദി

 


കൊച്ചി: ആറു വർഷം മുമ്പ് ഹൃദയത്തോട് ചേർത്തുപിടിച്ച കാംപസിൽനിന്ന് പടിയിറങ്ങുമ്പോൾ നദീമും കൃപയും ഇങ്ങനെയൊരു നിമിഷം അവരുടെ ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഡിഗ്രി പഠനത്തിനിടെ എറണാകുളം മഹാരാജാസ് കാംപസിൽവെച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിടാൻ അധികസമയം വേണ്ടിവന്നില്ല. ആ കാംപസിന്‍റെ കുളിർമയിൽ ആ പ്രണയം പൂത്തുലഞ്ഞു.

മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം നടക്കുന്ന മഹാരാജാസ് കോളേജ് ഇന്നൊരു അപൂർവ വിവാഹത്തിന് സാക്ഷിയായി. ആറു വർഷം മുമ്പ് ഡിഗ്രി പഠനം പൂർത്തിയാക്കി മടങ്ങിയ നദീമും കൃപയും വിവാഹത്തിനായി തിരഞ്ഞെടുത്തത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു. പൂർവ വിദ്യാർഥികളുടെ വിവാഹം മഹാരാജാസ് കാംപസിനു വേറിട്ട അനുഭവമായി. അതും കലോത്സവവേദിയിൽവെച്ചുള്ള വിവാഹം.

കലോത്സവത്തിനായി എത്തി ചേര്‍ന്ന ആയിരക്കണക്കിന് വിദ്യാർഥികളെയും കലാസ്വാദാകരെയും സാക്ഷിയാക്കിയായിരുന്നു നദീമും കൃപയും ജീവിതത്തിൽ ഒരുമിച്ചത്. 2014-17 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇവർ. മഹാരാജാസ് കോളജിലെ ഫിലോസഫി വിദ്യാര്‍ഥിനിയായിരുന്നു കൃപ. എന്‍വയോണ്‍മെന്റല്‍ കെമസ്ട്രി വിദ്യാര്‍ഥിയായിരുന്നു നദീം.

പ്രണയിച്ച കാംപസിൽവെച്ച് തന്നെ വിവാഹം കഴിക്കാനുള്ള തീരുമാനം കുറച്ചുനാളായി മനസിലുണ്ടായിരുന്നുവെന്നനാണ് നദീമും കൃപയും പറയുന്നത്. ഇപ്പോൾ അത് യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്നും ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.