ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചൈനയിലെ അവസ്ഥ ഇന്ത്യയിലുണ്ടാവില്ല; പുതു തരംഗം ഉണ്ടാവില്ലെന്ന് വൈറോളജിസ്റ്റ്


 ദില്ലി: ചൈനയില്‍ കൊവിഡ് കേസുകളുടെ കുത്തൊഴുക്ക് കണ്ട് ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോ ഗഗന്‍ദീപ് കാങ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ കൊവിഡ് പ്രതിരോധം മികച്ചതാണ്. യാത്രാ നിയന്ത്രണങ്ങള്‍ നമ്മള്‍ കൊണ്ടുവരേണ്ടതില്ലെന്നും കാങ് പറയുന്നു. എന്നാല്‍ ചൈനയുടെ കാര്യം അങ്ങനെയല്ല. ഒരുപാട് കൊവിഡ് കേസുകള്‍ ഇനിയും അവിടെയുണ്ടാവും.

ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ സമയത്തുണ്ടായിരുന്നത് പോലും വര്‍ധനവാണ് ചൈനയില്‍ ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് കാങ് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ സാഹചര്യം നല്ലതാണ്. വളരെ കുറച്ച് കേസുകളാണ് നമുക്ക് ഉള്ളതെന്നും കാങ് വ്യക്തമാക്കി.

ചൈനയില്‍ കണ്ട വൈറസുകള്‍ നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ അതൊരു തരംഗത്തിന് കാരണമായിട്ടില്ല. തീര്‍ച്ചയായും അത്തരമൊരു തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യം വെച്ച് പറയാനാവില്ലെന്നും ഗഗന്‍ദീപ് കാങ് പറഞ്ഞു.

അതേസമയം ചൈനയിലെ ജനങ്ങള്‍ വളരെ കുറച്ച് മാത്രമായിരുന്ന രോഗം ബാധിച്ചവരായി ഉണ്ടായിരുന്നത്. ഇവര്‍ക്ക് മുമ്പ് രോഗമൊന്നും വരാതിരുന്നത് കൊണ്ട് സ്വാഭാവികമായുള്ള പ്രതിരോധ ശേഷി ലഭിക്കുമായിരുന്നു ഇവിടെ ചൈനയിലെ ജനങ്ങള്‍ക്ക് അത്തരമൊരു സാഹചര്യമുണ്ടായില്ല. കാരണം ചൈനയിലെ സീറോ കൊവിഡ് നയം കാരണം പലര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കില്ലായിരുന്നു.

ചൈനയിലെ വാക്‌സിനുകള്‍ ഗുരുതര രോഗങ്ങളെയും മരണത്തെയും തടയാന്‍ നല്ലതാണ്. എന്നാല്‍ എംആര്‍എന്‍എ വാക്‌സിനുകള്‍ എന്ന നിലയില്‍ ഇവ വെറുതെയാണ്. കാരണം നിരവധി പേര്‍ക്ക് ഒരുമിച്ച് രോഗം വന്നാല്‍, ആശുപത്രിയിലെ സൗകര്യങ്ങള്‍ കുറയും. ഒരു നഴ്‌സ് മറ്റൊരു രോഗിയെ ഈ സമയത്ത് പരിശോധിക്കാന്‍ കൂടി സാധിക്കില്ല.

മഞ്ഞുകാലത്ത് രോഗ വ്യാപനത്തിന് സാധ്യത വളരെ കൂടുതലാണ്. പലര്‍ക്കും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുമെന്നും ഡോ കാങ് പറഞ്ഞു. ശൈത്യകാലങ്ങളില്‍ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതാണ് ഇപ്പോഴത്തെ വ്യാപനത്തിന് വഴിയൊരുക്കുന്നതെന്നും കാങ് വ്യക്തമാക്കി.

ചൈനയില്‍ ഇപ്പോള്‍ പുതിയ തരംഗത്തിന് കാരണമായിരിക്കുന്ന വേരിയന്റുകള്‍ പുതിയതായി കണ്ടെത്തിയവ അല്ലെന്ന് ഡോ കാങ് പറയുന്നു. ഇ മാസങ്ങളായി ഇവിടെ തന്നെയുള്ളതാണ്. വൈറസിന്റെ വളര്‍ച്ചാ രീതിയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ ഇവ നേരത്തെ തന്നെയുണ്ട്. ഒമിക്രോണിന്റെ എല്ലാ വകഭേദങ്ങളെയും പോലെയാണ്. ഇവയ്ക്ക് പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കുന്നത് കൊണ്ട് അവയ്ക്ക് രോഗവ്യാപനത്തിന് കുറയുന്നു. ഡെല്‍റ്റയേക്കാള്‍ തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ ഇവ കാരണമാകുമെന്നത് തെറ്റാണെന്നും കാങ് പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.