ഗ്യാനേഷ് കുമാറിന്റെ രാജി; പിണറായി ഉള്‍പ്പെടെ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലിസ്
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലിസ്. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരേയാണ് കസ്റ്റഡിയിലെടുത്തത്. എം എ ബേബി, എംവി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരേയും ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ