സുഗതന് വഴിവിട്ട സഹായം: അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയുടെ സസ്‌പെൻഷൻ ട്രൈബ്യൂണൽ ശരിവെച്ചു; ഹരജി തള്ളി
തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹരജി ട്രൈബ്യൂണൽ തള്ളി.
സുഗതന് അവധി ലഭിക്കാൻ അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ, മന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ തിരിമറി നടത്തുകയും അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് സർക്കാരിന്റെ കണ്ടെത്തൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ