തിരുവനന്തപുരം: 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് കൊവിഡ്, നിപ്പ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ മരുന്ന് വിതരണം ചെയ്തതായി സംശയം. നിയമസഭയില്‍ മാത്യു കുഴല്നാടന് എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവെയാണ് ആരോഗ്യമന്ത്രി കെ മുരളീധരന് ഇത് സംബന്ധിച്ച സംശയങ്ങള്‍ പങ്കുവെച്ചത്. വിഷയത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ പരിശോധനകളിലേക്ക് കടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കാലാവധി കഴിഞ്ഞ മരുന്ന് നല്കിയതുമൂലമാണോ മരണങ്ങള് സംഭവിച്ചത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ