വെടി വെച്ചത് ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സെപഷ്യൽ ടീം
മുളിയാർ ഗ്രാമ പഞ്ചായത്തിലെ പന്ന ടുക്കം നീരളത്തിന്റടിയിൽ കാട്ട്പന്നിയെ വെടിവെച്ച് കൊന്നു. കർഷകരുടെയും , ഇരുചക്ര വാഹന യാത്രക്കാരുടെയും വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി കാല പരിശോധന നടത്തുനതിനിടെ പുലർച്ചെ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം വെടി വെച്ച് കൊന്നു. ഓണററിവൈൽഡ് ലൈഫ് വാർഡന്റെ ചുമതയുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡഡ് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ നിർദേശപ്രകാരമാണ് മിഷൻ വൈ ൽഡ് പിഗ് പരിശോധ നടത്തിയത്. കാസർഗോഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വി വിനോദ് കുമാർ , ആർ, ആർ, ട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ്ഓഫീസർ മധുസൂദനൻ , കാറഡുക്ക സെക്ഷൻ ഫോറസ്റ്റർ കെ.എ ബാബു , ആർ ആർ ട്ടി ഓഫീസർ ബാബു പാണത്തൂർ, മസൂദ് ബോവിക്കാനം, അബ്ദുല്ല കുഞ്ഞി കുളത്തൂർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമ്മാർ , ആർ ആർ ട്ടി അംഗങ്ങൾ എന്നിവർ സ്ഥലത്ത് എത്തി. നടപടിക്രമം പൂർത്തിയാക്കി പന്നിയുടെ ജഡം ശാസ്ത്രിയമായി സംസ്കരിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ