ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം. ഇതിന്റെ ഭാഗമായി സഖ്യത്തിലെ എംപിമാരെയും വിദ്യാർഥി സംഘടനാ നേതാക്കളെയും പൗരസമൂഹ പ്രതിനിധികളെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചായസൽക്കാരത്തിന് ക്ഷണിച്ചു.
ഇന്ന് വൈകീട്ട് നാലിന് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് ചായസൽക്കാരം. ഇതിനു പിന്നാലെ ഇൻഡ്യ സഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം നടന്നേക്കും. തുടർന്ന് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ