ന്യൂഡല്ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസില് എത്താനാണ് അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തിരിക്കുന്നത്. ജയിലിലടച്ചാലും സമരത്തില് നിന്ന് പിന്നോട്ടില്ലെന്നും ത്രിവര്ണ പതാക ഉയര്ത്തുമെന്നും ദീപ്കെ പറഞ്ഞു. നാളെ നരേന്ദ്ര മോദിയുടെ റാലിയില് തിരംഗയുമായി എത്തിയാല് റാലി റദ്ദാക്കുമോ. നിങ്ങള് പാറ്റകളെ ഇങ്ങനെ പേടിക്കുന്നത് എന്തിനെന്നും സിജെപി സ്ഥാപകന് ചോദിച്ചു. രാജ്യത്തെ ഒരു സര്ക്കാരും ദേശീയ പതാക ഉയര്ത്തിയതിന് ആരെയും ജയിലില് ഇട്ടിട്ടില്ലെന്നും അത് ഒരു അപരാധമാണെങ്കില് ഔദ്യോഗികമായി മോദി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ