തിരുവനന്തപുരം: നേതാക്കള്‍ വിവാദ പ്രസ്താവന നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ദേശീയ തലത്തില്‍ പോരാട്ടത്തിലാണ് നേതാക്കളെന്നും അവര്‍ക്ക് തലവേദനയുണ്ടാക്കരുതെന്നും വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം നേതാക്കള്‍ക്കെതിരെ പ്രായോഗിക തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. പാര്‍ട്ടിയും സര്‍ക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കണം. കൃത്യമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും പക്വതയാര്‍ന്ന തീരുമാനമാണ് ഈ കാര്യത്തില്‍ പാര്‍ട്ടി എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ