തിരുവനന്തപുരം: പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ലോകയുക്തയെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ലോകയുക്തക്ക് മുന്നിലെത്തിയ രണ്ട് ഹരജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററില്‍ പോയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കെ.എം. ഷാജഹാന്റെ ഹരജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹരജി ലോകായുക്ത ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ