ഡൽഹി: മാസപ്പടിയിലെ കൈക്കൂലിക്കേസിൽ ഇഡി സമൻസ് അയച്ചു. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാനാണ് നിര്ദേശം. സുപ്രിംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കും. നിയമസഭ നടക്കുന്ന കാര്യവും ചൂണ്ടിക്കാട്ടാൻ ആലോചന.
അതിനിടെ സിഎംആർഎൽ കേസിലെ പിണറായി വിജയന്റെ ഹരജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയെ അറിയിച്ചു. സിദ്ദാർഥ് ലൂത്രയാണ് പിണറായിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മുഹമ്മദ് റിയാസും വീണയും സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ