കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവിന്റെയും മറ്റ് നാല് സുഹൃത്തുക്കളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഇവര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
കാറോടിച്ച മുഖ്യപ്രതി ആലപ്പുഴ സ്വദേശി സുഹൈൽ, ഇയാളുടെ സുഹൃത്തുക്കളായ നിനവ്, അമീൻ, ജോയൽ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതികൾ ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരും. ഒക്ടോബർ 11-ന് പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്"

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ