ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ/ഡി.ആര്‍) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. വരാനിരിക്കുന്ന ദീപാവലിക്ക് മുന്നോടിയായാണ് തീരുമാനം. 2026 ജൂലൈ മുതലുള്ള പരിഷ്‌കരണത്തിനാണ് തീരുമാനം ബാധകമാകുക.
മുന്‍പ് ഏപ്രിലില്‍ വരുത്തിയ രണ്ട് ശതമാനം വര്‍ധനവോടെ ഡി എ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി ഉയര്‍ന്നിരുന്നു. ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തോടെയായിരുന്നു ഇത്. 50.46 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.27 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ