തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉടൻ സുപ്രിംകോടതിയിൽ അപ്പീൽ സമർപ്പിക്കും. പിണറായിക്കായി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ഹാജരാകും. മുഹമ്മദ് റിയാസും ടി.വീണയും സുപ്രിംകോടതിയിൽ ഹരജി നൽകി.
അതേസമയം കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിൽ ഇ ഡിയുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് വിജിലൻസ് എസ്ഐടി. ഇഡിക്ക് ലഭിച്ച രേഖകളും മൊഴികളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ