മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കും നഷ്ട പരിഹാരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചത്. 7,19,99,400 രൂപയാണ് അനുവദിച്ചത്. കെട്ടിട നമ്പറുകള്‍ ഉള്ള 128 കടമുറികള്‍ 48 പേരുടെ പേരിലാണുള്ളത്. ഉടമകളായ 48 പേര്‍ക്കും ലൈസന്‍സുള്ള വാണിജ്യ സംരംഭകര്‍ക്കുമാണ് നഷ്ടപരിഹാരം നല്‍കുക. 28 പേരാണ് ലൈസന്‍സുള്ള വാണിജ്യ സംരംഭകര്‍. തുക ഉടനെ കൈമാറും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ