ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനെത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജീപ്ത് ദീപ്‌കെ കസ്റ്റഡിയില്‍. വിമാനത്തിനുള്ളില്‍ നിന്നാണ് അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധിച്ച സിപിഎം നേതാക്കളെയും ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരേയാണ് കസ്റ്റഡിയിലെടുത്തത്. എം എ ബേബി, എംവി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരേയും ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ