കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ നടപടിയെടുക്കുമെന്ന് എക്സൈസ് കമ്മീഷണർ സാംബശിവറാവു. ബാറുകളോട് വിശദീകരണം തേടിയിട്ടുണ്ട്. ശേഷം നടപടിയെടുക്കും. അതുവരെ ഈ ബാറുകൾ താത്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു.
കേസിൽ പ്രതിക്ക് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിക്കാൻ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗവൺമെൻ്റ് ശക്തമായ നടപടിയാണ് എടുക്കുന്നത്. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. അതിൻ്റെ പേരിൽ അനാവശ്യ പ്രചരണങ്ങൾ നടത്തരുത്. മാധ്യമപ്രവർത്തകനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ പരാതി കിട്ടിയാൽ പൊലീസ് കേസെടുക്കും. മറ്റു സാഹചര്യങ്ങൾ പരിശോധിക്കും. ഇത്തരം സംഭവങ്ങളുടെ പേരിൽ തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും മന്ത്രി പറഞ്ഞു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ