മഹാലക്ഷ്മിപുരം: മഹാലക്ഷ്മിപുരം ശ്രീ മഹിഷമർദ്ദിനി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സംഗീത-നൃത്ത പരിപാടികളോടെ ആഘോഷിക്കുന്നു. രാവും പകലും നീളുന്ന വിവിധ കലാപരിപാടികൾ മഹോത്സവത്തിന് മാറ്റുകൂട്ടുന്നു.
മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രസന്നിധിയിൽ സംഘടിപ്പിച്ച സംഗീത കച്ചേരി ആസ്വദിക്കുകയാണ് ഉദുമ മണ്ഡലം മുൻ എംഎൽഎ കെ. കുഞ്ഞിരാമൻ. ഭക്തിയും കലയും സമന്വയിക്കുന്ന ആഘോഷപരിപാടികൾ ക്ഷേത്രാന്തരീക്ഷത്തിന് ഉത്സവച്ഛായ പകരുകയാണ്. സംഗീത-നൃത്ത പരിപാടികൾ ആസ്വദിക്കാൻ നിരവധി ഭക്തജനങ്ങളും കലാസ്വാദകരും ക്ഷേത്രസന്നിധിയിൽ എത്തുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ