കൊച്ചി: നെടുമ്പാശ്ശേരിയില് 19കാരന് ഓടിച്ച കാറിടിച്ച് മൂന്ന് പേര് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില് വാഹനങ്ങളുടെ അമിത വേഗതയില് ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. അമിത വേഗത കണ്ടെത്താന് വിദഗ്ധ ടീമിനെ നിയോഗിച്ച് സംവിധാനം ഒരുക്കണമെന്നും കോടതി നിര്ദേശിച്ചു. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താന് നിലവിലെ ട്രാഫിക്ക് ക്യാമറകള്ക്ക് കഴിയുമോയെന്ന് സംസ്ഥാന ഗതാഗത വകുപ്പിനോട് ഡിവിഷന് ബെഞ്ച് ആരാഞ്ഞു.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ