രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു; എഡിജിപി എംആര്‍ അജിത് കുമാറിന്റെ സസ്പെന്ഷന് നീട്ടി
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ എഡിജിപി എം ആര് അജിത് കുമാറിന്റെ സസ്പെന്ഷന് കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. സസ്പെന്‍ഷനിലായി നിലവില്‍ മൂന്നു മാസം പൂര്‍ത്തിയായിരുന്നു. നാല് മാസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്. മൂന്ന് മാസം കൂടുമ്പോഴുള്ള പരിശോധനയിലാണ് സസ്പെന്ഷന് നീട്ടാന്‍ തീരുമാനിച്ചത്. സസ്പെന്ഷന് സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ