പൊലീസ് വാനിൽ കയറാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചു. മാർച്ച് തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബാരിക്കേഡിന് മുകളിൽ കയറിയും മുന്നിലിരുന്നും പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചു. അഭിഷേക് ബാനർജിയും രാഹുലിനൊപ്പം ബാരിക്കേഡില്‍ കയറി പ്രതിഷേധിച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിൽ ഡൽഹിയിൽ സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് മുന്നേറിയ പ്രതിപക്ഷ എംപിമാരെ ആകാശവാണി ഭവന് സമീപം ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ