കൊച്ചി: സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രസർക്കാരിന്റെ ധനസഹായം ലഭിക്കുന്നതിൽ നിർണായക വഴിത്തിരിവ്. കേരളം സ്വീകരിച്ച കാപ്പെക്സ് രീതിക്ക് കേന്ദ്രസഹായം അനുവദിക്കില്ലെന്ന മുൻ നിലപാടിൽ നിന്ന് കേന്ദ്രം പിന്മാറിയതായാണ് റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്തെ സ്മാർട്ട് മീറ്റർ പദ്ധതി കൂടുതൽ വേഗത്തിലാക്കാൻ വൈദ്യുതി ബോർഡിന് സാധിച്ചേക്കും.
ഓരോ ഉപഭോക്തൃ മീറ്ററിനും ചെലവിന്റെ 15 ശതമാനം വരെ, പരമാവധി 900 രൂപ വരെയാണ് കേന്ദ്രസഹായമായി ലഭിക്കുക. പുനഃക്രമീകരിച്ച വിതരണ മേഖലാ പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം മീറ്ററിന്റെ ചെലവിന്റെ 15 ശതമാനമോ 900 രൂപയോ, ഇതിൽ കുറവുള്ള തുകയാണ് ധനസഹായമായി അനുവദിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ